Headlines
രക്തജന്യ രോഗ ചികിത്സയ്ക്ക് ആസ്റ്റർ മിംസിൽ ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

രക്തജന്യ രോഗ ചികിത്സയ്ക്ക് ആസ്റ്റർ മിംസിൽ ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: രക്തസ്രാവവും രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥകൾ മൂലമുണ്ടാകുന്ന സങ്കീർണ്ണമായ തകരാറുകൾക്കും, ഏകീകൃതവും വിദഗ്ദ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനായി കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക ലബോറട്ടറി സൗകര്യങ്ങളോടെ ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്ക് ആരംഭിച്ചു. രക്തസ്രാവ രോഗങ്ങളും രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയും (ത്രോംബോസിസ്) ശരിയായ സമയത്ത് രോഗനിർണ്ണയം നടത്താത്തപക്ഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവഹാനിക്കും വരെ കാരണമാകുന്നവയാണ്. കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഇത്തരം സങ്കീർണ്ണ രോഗങ്ങൾക്ക് കൃത്യമായതും കേന്ദ്രീയകൃതവുമായ പരിശോധനാ കേന്ദ്രങ്ങളുടെയും വിദഗ്ദ്ധ ചികിത്സാ സംവിധാനങ്ങളുടെയും അഭാവം ഈ മേഖലയിൽ…

Read Full News
കാവിലുംപാറയിൽ കുട്ടികൾക്ക്​ അഞ്ചാംപനി; ആ​റു​മാ​സം മു​ത​ൽ പ്രായമുള്ള കു​ട്ടി​ക​ൾ​ക്കാ​ണ്​ രോ​ഗം ബാ​ധി​ക്കു​ക: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കാവിലുംപാറയിൽ കുട്ടികൾക്ക്​ അഞ്ചാംപനി; ആ​റു​മാ​സം മു​ത​ൽ പ്രായമുള്ള കു​ട്ടി​ക​ൾ​ക്കാ​ണ്​ രോ​ഗം ബാ​ധി​ക്കു​ക: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

പ്രതീകാത്മക ചിത്രം കുറ്റ്യാടി: കാവിലുമ്പാറ പഞ്ചായത്തിലെ പൈക്കളങ്ങാടി ഭാഗത്ത് അഞ്ചാംപനി (മീസിൽസ്). പ്രൈമറി സ്കൂൾ വിദ്യാർഥികളായ അഞ്ചുകുട്ടികൾ ക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. പകരുന്ന രോഗമായതിനാൽ കുണ്ടുതോട് പൊതുജനാരോഗ്യ വിഭാഗം രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഒന്നാം പിറന്നാളിനു മുമ്പ് പ്രതിരോധ കുത്തിവെപ്പു നൽകാത്ത കുട്ടികളിലാണ് രോഗം കണ്ടെത്തിയതെന്ന് ഹെൽത് വിഭാഗം അറിയിച്ചു. പ്രദേശങ്ങളിൽ ഗൃഹ സന്ദർശനം നടത്തി. ഫീവർ സർവ്വേ, രോഗപ്രതിരോധ ബോധവൽക്കരണം, വാർഡ് ശുചിത്വ സമിതി യോഗം എന്നിവ നടത്തി.വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ആരോഗ്യ വികസനകാര്യ…

Read Full News
വിവരാവകാശം സ്വകാര്യതയില്‍ നിന്ന് സുതാര്യതയിലേക്ക്: സെമിനാര്‍ സംഘടിപ്പിച്ചു

വിവരാവകാശം സ്വകാര്യതയില്‍ നിന്ന് സുതാര്യതയിലേക്ക്: സെമിനാര്‍ സംഘടിപ്പിച്ചു

കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കായി ‘വിവരാവകാശം സ്വകാര്യതയില്‍ നിന്ന് സുതാര്യതയിലേക്ക്’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കണ്ടംകുളി ജൂബിലി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി. കെ. രാമകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. വിവരാവകാശ നിയമം കൃത്യമായി പാലിക്കാനും പ്രാവര്‍ത്തികമാക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപേക്ഷകളില്‍ മറുപടി നല്‍കുന്ന കാര്യത്തില്‍ പൊതുവിവരാവകാശ ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും കൂടുതല്‍ ജാഗ്രതയും ശുഷ്‌കാന്തിയും കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു….

Read Full News
കായികമാമാങ്കം കൊടിയേറി

കായികമാമാങ്കം കൊടിയേറി

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വർണാഭമായ തുടക്കം എൻ.ഐ.ടിയിലെ സിന്തറ്റിക് ട്രാക്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മേള ഉദ്ഘാടനം ചെയ്തു ഒളിമ്പ്യൻ പി.ടി. ഉഷ എം.പി ദീപശിഖ തെളിയിച്ചു; അധ്യക്ഷത വഹിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ 4000 താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റ് ട്രാക്കിലും ഫീൽഡിലും മിന്നാൻ 10,000 പ്രതിഭകൾ കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികരംഗത്തെ പുതിയ ചരിത്രത്തിലേക്ക് നയിച്ചുകൊണ്ട് 68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോടിന്റെ മണ്ണിൽ വർണാഭമായ തുടക്കം. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന…

Read Full News
സ്വകാര്യ ആശുപത്രികളിൽ മിനിമം വേതനം നടപ്പാക്കണം

സ്വകാര്യ ആശുപത്രികളിൽ മിനിമം വേതനം നടപ്പാക്കണം

കോഴിക്കോട്‌: സ്വകാര്യ ആശുപത്രികളിലെ മിനിമം വേതനം സംബന്ധിച്ച്‌ ഉടൻ വിജ്ഞാപനമിറക്കണമെന്ന്‌ പ്രൈവറ്റ്‌ ഹോസ്പിറ്റൽ എംപ്ലോയീസ്‌ ഫെ-ഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ജീവൻ രക്ഷാ മരുന്നുകളുടെ വിലക്കയറ്റത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രൈവറ്റ്‌ ഹോസ്പിറ്റൽ ആക്ട്‌ നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ റജി സഖറിയ അധ്യക്ഷനായി. സംസ്ഥാന ജന. സെക്രട്ടറി എ മാധവൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി വി ബാലകൃഷ്ണൻ വരവുചെലവ്‌ കണക്കും…

Read Full News
കൃഷിയിൽ സജീവമായ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക്  പരിഗണനയിൽ: മന്ത്രി

കൃഷിയിൽ സജീവമായ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക്  പരിഗണനയിൽ: മന്ത്രി

കൃഷിനാശ നഷ്ടപരിഹാരത്തിനും വിള ഇൻഷുറൻസിനുമായി 119.68 കോടി രൂപ അനുവദിച്ചു; രണ്ടാഴ്ചയ്ക്കകം വിതരണം പൂർത്തിയാക്കും കോഴിക്കോട്: വിദ്യാർഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനായി കൃഷിയിൽ സജീവമായി ഏർപ്പെടുന്നവർക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണനയിലാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം വളർത്താൻ ഈ വർഷം 500 സ്കൂളുകളിൽ ‘കതിർ ക്ലബ്ബുകൾ’ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിനും വിള ഇൻഷുറൻസിനുമായി…

Read Full News
മെഡിക്കൽ പി ജി യിൽ ഉന്നത വിജയവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മെഡിക്കൽ പി ജി യിൽ ഉന്നത വിജയവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസസ് 2026 ഓഗസ്റ്റിൽ വിവിധ വിഷയങ്ങളിൽ നടത്തിയ ബിരിദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പി ജി വിദ്യാർത്ഥികൾ. 2023 അദ്ധ്യയേന വർഷത്തിൽ ഒബ്‌സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, റേഡിയോളജി, അനസ്തേസ്യോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇ എൻ ടി, ഓർത്തോപെഡിക്സ്, പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ 6 ഫസ്റ്റ് ക്‌ളാസുകളും 9 സെക്കന്റ്‌ ക്ലാസ്സുകളും നേടിയാണ് ഈ വിജയം…

Read Full News
കാത്ത് നിന്നിട്ടും രോഗിക്ക് അഡ്മിഷൻ ലഭിച്ചില്ല; വടകര ഗവ. ജില്ല ആശുപത്രിയിൽ വാക്കേറ്റവും ബഹളവും

കാത്ത് നിന്നിട്ടും രോഗിക്ക് അഡ്മിഷൻ ലഭിച്ചില്ല; വടകര ഗവ. ജില്ല ആശുപത്രിയിൽ വാക്കേറ്റവും ബഹളവും

വടകര: കാത്തിരുന്നിട്ടും രോഗിക്ക് അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് വടകര ഗവ. ജില്ല ആശുപത്രിയിൽ വാക്കേറ്റവും ബഹളവും. തിങ്കളാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. കുട്ടികളുടെ ഡോക്ടർ അഡ്മിറ്റ് ചെയ്ത രോഗിക്ക് അഡ്മിഷൻ കാർഡിന് കാത്ത് നിന്നിട്ടും ലഭിക്കാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. അഡ്മിഷൻ സംബന്ധിച്ച കാര്യങ്ങൾ അടക്കം ചെയ്യുന്ന രണ്ട് കൗണ്ടറുകളാണ് ആശുപത്രിയിലുള്ളത്. കൗണ്ടറിലെ ക്യൂവിൽ അത്യാസന്ന നിലയിലായ രോഗിക്ക് അഡ്മിഷൻ കാർഡിനായി ഏറെ നേരം കാത്ത് നിന്നിട്ടും ലഭിച്ചില്ല. ഇതോടെ ക്യൂവിൽ നിന്ന രോഗിയുടെ ബന്ധുക്കൾ ചോദ്യം ചെയ്തതോടെ…

Read Full News
ഹൗസ് ബോട്ട് യാത്രക്കിടെ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം; അപകടം അകലാപ്പുഴയിൽ

ഹൗസ് ബോട്ട് യാത്രക്കിടെ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം; അപകടം അകലാപ്പുഴയിൽ

പയ്യോളി (കോഴിക്കോട്): പുറക്കാട് അകലാപ്പുഴയിൽ ബോട്ട് യാത്രക്കിടെ പുഴയിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ഓമശ്ശേരി പുത്തൂർ കുന്നുമ്മൽ മുഹമ്മദ് ഹാരിസ്-മറിയം സുനൈന ദമ്പതികളുടെ മകൻ മുഹമ്മദ് ഹൈസാം ആണ് മരിച്ചത്. തിക്കോടി ഗ്രാമപഞ്ചായത്തിലെ പുറക്കാട് അകലാപ്പുഴ വിനോദസഞ്ചാരകേന്ദ്രത്തിലെ ഹൗസ് ബോട്ട് സവാരിക്കിടെ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഓമശ്ശേരിയിൽനിന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുപ്പതംഗ സംഘമാണ് പുറക്കാട്-മുചുകുന്ന് റോഡിലെ നടക്കൽ ഭാഗത്തുള്ള ബോട്ടിങ് സവാരി കേന്ദ്രത്തിൽ എത്തിയത്. ഇവിടെയുള്ള ഇരുനില ബോട്ടിൽ യാത്രക്കിടെ അകലാപ്പുഴ കടവിന് സമീപമെത്തിയപ്പോഴാണ് കളിച്ചുകൊണ്ടിരുന്ന…

Read Full News
കോഴിക്കോട് റെയിൽവേ ട്രാക്കിൽ വിദ്യാർഥികൾ മരിച്ച നിലയിൽ; ചിന്നിചിതറിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട് റെയിൽവേ ട്രാക്കിൽ വിദ്യാർഥികൾ മരിച്ച നിലയിൽ; ചിന്നിചിതറിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അവനിക (14), പ്ലസ് ടു വിദ്യാർത്ഥിയായ പാർത്ഥിബ് (17) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകിട്ട് 5:45-ഓടെയായിരുന്നു സംഭവം. മംഗലാപുരം – ചെന്നൈ മെയിൽ ട്രെയിനാണ് ഇവർക്കുമീതെ കടന്നുപോയത്. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തായി വരുന്ന പ്രദേശത്താണ് അപകടമുണ്ടായത്. അപകടത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായതിനാൽ പ്രാഥമികമായി ആളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന്, രാത്രി…

Read Full News